ഇന്ത്യയിൽ നേത്രാർബുദം വർധിക്കുന്നോ?; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന നേത്രകാൻസർ ഇന്ത്യയിൽ വളരെ കൂടുതലാണെന്ന് റിപ്പോർട്ടുകൾ. 70-80 ശതമാനംവരെ മുതിർന്നവരിലും ബാക്കിയുള്ളവ കുട്ടികളിലുമാണ് നേത്രകാൻസർ കേസുകൾ കാണപ്പെടുന്നത്. സാധാരണയായി കാണപ്പെടുന്ന കണ്ണിലെ അർബുദരോ​ഗങ്ങളിൽ ഒന്നാണ് റെറ്റിനോബ്ലാസ്റ്റോമ(retinoblastoma) എന്ന് എൽവി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ​ഗ്ധരുടെ പഠനത്തിൽ വ്യക്തമാക്കുന്നത്.

നേരത്തെ കണ്ടെത്താൻ കഴിഞ്ഞാൽ ചികിത്സിച്ച് ഭേ​ദമാക്കാണൻ സാധിക്കുന്ന രോ​ഗമാണ് റെറ്റിനോബ്ലാസ്റ്റോമ. എന്നാൽ, പലരും ഈ രോ​ഗ ലക്ഷണങ്ങളെക്കുറിച്ച് ഇപ്പോഴും ബോധവാന്മാരല്ല. ഭൂരിഭാകം ആളുകളും വളരെ വൈകി മാത്രമേ രോ​ഗനിർണയം നടത്താറുള്ളൂ എന്നതാണ് കണ്ണിലെ കാൻസറുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വെല്ലുവിളി. കണ്ണിലെ കാൻസറിന്റേത് അത്ര പ്രകടമല്ലാത്ത ലക്ഷണങ്ങളാണ്. അതിനാൽ, കൃത്യമായ നേത്ര പരിശോധനകൾ മാത്രമാണ് ഇത്തരം രോ​ഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള പ്രതിവിധി.ചിലരിൽ കൃഷ്ണമണിയുടെ വലുപ്പത്തിലുണ്ടാകുന്ന മാറ്റമാകാം കാണപ്പെടുന്ന ലക്ഷണം. എന്നാൽ, ഇത് കാൻസർ തന്നെയാകണമെന്നില്ല.

കുട്ടികളുടെ കാര്യത്തിൽ കോങ്കണ്ണ്, കാഴ്ചയിലുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവ റെറ്റിനോബ്ലാസ്റ്റോമയുടെ ലക്ഷണമാകാം സാധ്യതയുണ്ട്. മുതിർന്നവരിൽ കാണപ്പെടുന്ന യുവിയൽ മെലനോമ (uveal melanoma) പോലുള്ള കാൻസറുകൾ ബാധിച്ചാൽ കാഴ്ചയിൽ മാറ്റങ്ങളോ കണ്ണിൽ കറുത്ത പാടോ ഉണ്ടാകാൻ സാധ്യതയുണ്ട്.കുടുംബപരമായുള്ള ജനിതകഘടന, യുവി കിരണങ്ങൾ ഏൽക്കുന്നത്, പുകവലി, ദുർബലമായ രോഗപ്രതിരോധ ശേഷി, ചില നേത്രരോഗങ്ങൾ തുടങ്ങിയവ കാൻസറിന്റെ അപകടസാധ്യത കൂട്ടാമെന്നാണ് വിദ​ഗ്ധാഭിപ്രായം.

ചികിത്സ

ചികിത്സ നിർണയിക്കുന്നത് കാൻസറിന്റെ ഘട്ടം അനുസരിച്ചാണ്. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ലേസർ തെറാപ്പി, ​ഗുരുതരമായ കേസുകളിൽ ശസ്ത്രക്രിയ തുടങ്ങിയവയാണ് നിലവിൽ കണ്ണിലെ അർബുദത്തിനുള്ള ചികിത്സാമാർ​ഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *