കേന്ദ്രസർക്കാരിന്റെ ‘കുത്തകമാതൃക’യാണ് ഇൻഡിഗോ പ്രതിസന്ധിക്ക് വഴിവെച്ചതെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു രംഗത്ത്.ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പൊതുജനങ്ങളുടെ വിഷയമാണെന്നും രാഹുൽ ഗാന്ധി പൂർണവിവരങ്ങളോടെ സംസാരിക്കുന്നത് നന്നായിരിക്കുമെന്നും നായിഡു പറഞ്ഞു.
ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പൊതുജനങ്ങളുടെ വിഷയമാണെന്നും രാഹുൽ ഗാന്ധി പൂർണവിവരങ്ങളോടെ സംസാരിക്കുന്നത് നന്നായിരിക്കുമെന്നും നായിഡു പറഞ്ഞു.വ്യോമയാന മേഖലയിൽ കൂടുതൽ മത്സരം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. ലീസിങ് ചെലവുകൾ കുറയ്ക്കുന്നതിനും കൂടുതൽ വിമാനങ്ങൾ കൂട്ടിച്ചേർക്കുന്നതിനും ഞങ്ങൾ നിയമനിർമാണം നടത്തി. രാജ്യത്ത് വിമാനയാത്രയുടെ ;ഡിമാൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, ഈ മേഖലയിലേക്ക് കൂടുതൽ കമ്പനികൾക്ക് പ്രവേശിക്കാൻ ഇതൊരു അവസരമാണ്സർക്കാരും ഇത് ആഗ്രഹിക്കുന്നു. അദ്ദേഹം (രാഹുൽ ഗാന്ധി) പൂർണമായ വിവരങ്ങളോടെ സംസാരിക്കുന്നത് നന്നായിരിക്കും;നായിഡു പറഞ്ഞു.
രാഹുൽ ഗാന്ധി പൂർണവിവരത്തോടെ സംസാരിക്കുന്നത് നന്നായിരിക്കും–വ്യോമയാനമന്ത്രി
