പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ; സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി നേതാക്കളുടെ സൗഹൃദനിമിഷങ്ങൾ

‌ ജി20 ഉച്ചകോടിയുടെ ഭാ​ഗമായി ദക്ഷിണാഫ്രിക്ക സന്ദർശനത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി സൗഹൃദനിമിഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും നിൽക്കുന്ന ഇരുവരുടെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇരുവരും അഭിവാദ്യം ചെയ്യുന്നതും ​ഹസ്തദാനം നൽകുന്നതും വീഡിയോയിൽ കാണാം‌.ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഉൾപ്പെടെ നിരവ​ധി ലോകനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ജോ​ഹന്നാസ്ബർ​ഗിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്. പരമ്പരാ​ഗത കലാരൂപങ്ങളോടെ അദ്ദേഹത്തെ വരവേറ്റു. വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നുഉച്ചകോടിക്ക് ശേഷം മറ്റ് നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയിലേക്കുള്ള പ്രധാനമന്ത്രി നാലാമത്തെ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാ​ഗമാണ് ഈ സന്ദർശനം.

Leave a Reply

Your email address will not be published. Required fields are marked *