ജസ്ന സലീം തൂങ്ങും;കോടതിക്ക് പുല്ലുവില​ ഗുരുവായൂരിൽ സംഭവിച്ചത്…!

കോടതി ഉത്തരവിനെ മറി കടന്ന് വീണ്ടും ഒന്ന് വെെറലാവാൻ നോക്കിയതാണ് ജസ്‌ന. പക്ഷെ ഇത്തവണ പോലീസ് പൊക്കി. ഏറെ കാലമായി സമൂഹമാധ്യമങ്ങളിൽ കൃഷ്ണ ഭക്ത എന്ന ലേബലിൽ പ്രചരിച്ച വ്യക്തിയാണ് ജസ്ന സലീം. മാത്രമല്ല വലിയ രീതിയൽ തന്നെ ആഘേഷിക്കപ്പെട്ട ഒരാൾ കൂടി ആണിവർ. എന്നാൽ തൊട്ട് പിന്നാലെ തന്നെ വിവാദങ്ങളിലേക്കും അവർ ചെന്ന് ചാടി കൊടുക്കുന്നത് നമ്മൾ കണ്ടു. അതായത് ഹണിട്രാപ്പ് സംബന്ധിച്ച പ്രശ്നങ്ങളിലൊക്കെ ഇവരുടെ പേര് നമ്മൾ കാണാനിടയായി. പക്ഷെ ഏറ്റവും ഒടുവുലിതാ കോടതി ഉത്തരവ് ലംഘിച്ചതിന് പൊലീസ് കേസിലും ജസ്ന വന്ന് ചാടുകയാണ്. അതായത്, ​ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു എന്നാണ് ജസ്‌നയ്‌ക്കെതിരായ പരാതി. ഗുരുവായൂർ ദേവസ്വം ബോർഡ് തന്നെയാണ് ജസ്‌ന സലീമിനെതിരെ പരാതി നൽകിയത്. കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് ജസ്‌ന സലീമിനെതിരെ കേസെടുത്തിരിക്കുന്നത്. കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. അത് പോലെ ഈ പറഞ്ഞ ചാർത്തിയ മാല ആകട്ടെ കടലാസ് മാലയും.. ഹിന്ദു വിശ്വാസങ്ങളിൽ എവിടെയും കടലാസ് മാല കൊണ്ട് പോയി ദൈവത്തിന് ചാർത്താറില്ല. തുളസി മാല, പുഷ്പമാല എന്നിവയൊക്കെ ചാർത്താറുണ്ട്. അപ്പോൾ അത്തരത്തിൽ നമ്മൾ നോക്കുമ്പോൾ കടലാസ് മാല ചാർത്തി കൊണ്ട് വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരെ നിൽക്കുക കൂടി ആണ് ചെയ്യുന്നത്.

കൃഷ്ണഭക്ത എന്ന നിലയിൽ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളയാളാണ് ജസ്‌ന. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ചാണ് അവർ ശ്രദ്ധിക്കപ്പെടുന്നതും. പക്ഷെ ഉള്ളത് പറയാമല്ലോ. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന മതബോധത്തെ വളരെ വ്യക്തമായി ബോദത്തോടെ ചൂഷണം ചെയ്തതാണ് ഇത് എന്നേ നമുക്ക് പറയാനാവുന്നുള്ളൂ.

ഇങ്ങനെ പറയാൻ കാരണം. നേരത്തേ ഇതിനു മുമ്പേ. ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ വെച്ച് കേക്ക് മുറിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ജസ്‌നയുടെ നടപടിയും വിവാദത്തിലായിരുന്നു. ഈ സംഭവത്തിൽ ഗുരുവായൂർ ക്ഷേത്രം നൽകിയ പരാതിയിൽ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണ് എന്നും അവിടെ വെച്ച് ഇത്തരത്തിൽ ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തിയതും ഇതിന് പിന്നാലെയാണ്. ജസ്‌ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ അന്ന് ഹൈക്കോടതിയെ സമീപിച്ചതായിരുന്നു.

ജസ്‌ന നിരന്തരമായി ക്ഷേത്രാചാരങ്ങൾ ലംഘിക്കുകയാണെന്നു ഹർജിയിൽ ആരോപിച്ചിരുന്നു. ഇതോടെയാണ് വിവാഹ ചടങ്ങുകൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കുമല്ലാതെ ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വിഡിയോഗ്രാഫി പൂർണമായി നിരോധിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപത്ത് കൂടി ക്ഷേത്രത്തിന്റെ ഉൾവശം ചിത്രീകരിക്കുന്നതും തടഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം കിഴക്കേ നടയിലെ ദീപസ്തംഭത്തിന് അടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ ജസ്‌ന മാല ചാർത്തുകയും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തത്. ഇതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ പരാതിയിൽ ആണ് കലാപശ്രമം ഉൾപ്പെടെ ചുമത്തി ഗുരുവായൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.

മതസ്പർദ്ദ അടക്കമുള്ള വിഷയങ്ങൾ ഇത്തരത്തിൽ അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടി. സമൂഹ മാധ്യമങ്ങളിൽ ഒന്ന് ശ്രദ്ധിക്കപ്പെടാൻ വേണ്ടി തന്നെയാണ് ജസ്ന ഇത്തരത്തിൽ ഓരോരോ കാര്യങ്ങൾ ഉയർത്തി കൊണ്ടു വരുന്നത് എന്ന തരത്തിലാണ് ആരോപണങ്ങൾ ഉയരുന്നത്. കൂടാതെ മുമ്പ് ഇവർക്കെതിരെ ഉയർന്ന് വന്ന ഹണി ട്രാപ്പ് വിഷയങ്ങളെല്ലാം തന്നെ ഇതിനോടൊപ്പം നിലവിൽ ഉയർന്ന് കേൾക്കുന്നുമുണ്ട്.. എന്തായാലും നിലവിൽ ഈ വിഷയത്തെ സംബന്ധിച്ച് ഒരു കോടതി ഉത്തരവ് നിലനിൽക്കെ ഇത്തരത്തിലൊരു കാര്യം ചെയ്യുന്നതിനെ നമുക്കൊരിക്കലും ന്യായീകരിക്കാനാവില്ല… അതിപ്പോൾ അവരെന്ത് കഷ്ടപ്പാടനുഭവിച്ച് വന്ന പൊരുതി ജീവിക്കുന്ന ആളായാലും ശരി… ശരി നിങ്ങൾ ഒരു കൃഷ്ണ ഭക്ത ആയിരിക്കാം എന്നാലത് വീഡിയോ ഷൂട്ട് ചെയ്ത് നാലാളെ കാണിച്ചാൽ മാത്രമേ തെളിയിക്കാനാകൂ എന്നൊന്നില്ലല്ലോ… പോരാതത്തിന് അമ്പലം എന്ന് ക്ഷേത്രം എന്നൊക്കെ പറയുന്നത് വിശ്വാസികൾക്ക് അവരുടെ ഇഷ്ട ഭഗവാനേ ആരാധിക്കുവാൻ ഉള്ളൊരിടമാണ്… അവിടെ ചെന്ന് ഇത്തരത്തിലുള്ള കാട്ടിക്കൂട്ടലുകൾ നടത്തുന്നതിനെ നമുക്ക് ഒരു തരത്തിലും അനുവദിച്ച് കൊടുക്കുവാനാകില്ലല്ലോ. തീർന്നില്ല നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലാണ് ഇവിടെ ഒരു കോടതി ഉണ്ട് നിയമവും ഉണ്ട് അതും പാലിക്കണം. കാര്യങ്ങൾ അപ്പോൾ ഇങ്ങനെ ഒക്കെ കിടക്കുമ്പോൾ നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ടത്..? അപ്പോൾ തീർച്ചയായും ഈ കേസ് നിങ്ങൾക്ക് അർഹിച്ചത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *