തേജ സജ്ജയോടൊപ്പം ജയറാമും, വിസ്‍മയിപ്പിക്കുന്ന ടീസര്‍ പുറത്ത് വിട്ട് ‘മിറൈ’ യുടെ അണിയറപ്രവർത്തകർ

ഹനുമാൻ എന്ന സൂപ്പര്‍ഹിറ്റിലൂടെ ജനകീയനായ താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകനായെത്തുന്ന പുതിയ ചിത്രം മിറൈയുടെ ടീസര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ പ്രിയ താരം ജയറാമിനെയും ടീസറില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിരിക്കുന്നു . കാര്‍ത്തിക് ഗട്ടംനേനി സംവിധാനംനിര്‍വഹിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‍സിന് ലഭിക്കുന്നത് 2.75 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. മണിബാബു കരണം ഒരുക്കിയ തിരക്കഥയിൽ ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാകും ചിത്രം ഒരുക്കുക. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്‍ടാഗ് മീഡിയ, പിആർഒ ശബരി.വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് തേജ സജ്ജ നായകനായ ഹനുമാൻ. ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിട്ടുണ്ട്. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ.

Leave a Reply

Your email address will not be published. Required fields are marked *