ജിയോ നെറ്റ്‌വര്‍ക്ക് പ്രവർത്തന രഹിതമായി

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവർത്തനരഹിതമായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപഭോകൾക്ക് ജിയോ നെറ്റ്‌വര്‍ക്ക് കിട്ടുന്നിലായിരുന്നു. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിട്ടതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടിരുന്നു. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി സമൂഹമാധ്യമങ്ങളിൽ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരുന്നു.. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.59 ഓടെയാണ് സേവനം തടസപ്പെട്ടതെന്ന് ഉപഭോക്താക്കൾ പറയുന്നു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് പ്രശ്നം പരിഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *