കറാച്ചിയിൽ ആക്രമണം: അമേരിക്കൻ കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ, വെടിവെയ്പിൽ 6 മരണം

ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ വധിച്ചതിൽ പാകിസ്ഥാനിലും പ്രതിഷേധം. കറാച്ചിയിൽ അമേരിക്കൻ കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവെയ്പിൽ ആറ് പേര്‍ കൊല്ലപ്പെട്ടു. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കോൺസുലേറ്റ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ ടിയർ ​ഗ്യാസ് അടക്കം പ്രയോ​ഗിച്ചതായും വലിയ സംഘർഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കറാച്ചി സിവിൽ ആശുപത്രിയിലേക്ക് 6 മൃതദേഹങ്ങളെത്തിയെന്ന് അധികൃതരെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിയിലെ മിയാ കലോച്ചി റോഡിലാണ് യുഎസ് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്. അതേ സമയം ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് സിന്ധ് ആഭ്യന്തര മന്ത്രി സിയാവുൾ ഹസൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *