ബംഗളൂരു ദുരന്തം; വീഴ്ച സമ്മതിച്ച് സിദ്ധരാമയ്യ; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും,10 ലക്ഷം ധനസഹായം

ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും. കണ്ണൂർ സ്വദേശിയായ പതിനേഴുകാരൻ ശിവലിംഗ് ആണ് മരിച്ചത്. അപകടത്തിൽ മരിച്ച മറ്റു ഏഴുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.ആശുപത്രിയിൽ പ്രവേശിച്ചവർ അപകട നില തരണം ചെയ്തതായും അധികൃതർ അറിയിച്ചു. അതേസമയം അപകടത്തിൽ വീഴ്ച സംഭവിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.അപകടത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം വീഴ്ച സമ്മതിച്ച് രംഗത്തെത്തിയത്.35000 പേർക്ക് ഇരിക്കാവുന്ന സൗകര്യമാണ് ചിന്ന സ്വാമി സ്റ്റേഡിയത്തിനുള്ളത്. എന്നാൽ അവിടെ തടിച്ചു കൂടിയത് മൂന്നു ലക്ഷത്തോളം പേരാണ്. ഇത്രയധികം ആളുകൾ അവിടേക്ക് എത്തിച്ചേരുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചെലവുകൾ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *