ജസ്പ്രീത് ബുംമ്രയെ ആറാം ഓവറിൽ കരുൺ നായർ രണ്ട് തവണ സിക്സറിന് പറത്തിയിരുന്നു
ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ പരസ്പരം തർക്കിച്ച് പേസര്‍ ജസ്പ്രീത് ബുമ്രയും ബാറ്റര്‍ കരുണ്‍ നായരും. മുംബൈ ഇന്ത്യൻസ് പേസ് ബൗളർ ജസ്പ്രീത് ബുംമ്രയെ ആറാം ഓവറിൽ കരുൺ നായർ രണ്ട് തവണ സിക്സറിന് പറത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്.
അർധ സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിനിടെ ജസ്‌പ്രീത് ബുംമ്രയുമായി കരുണ്‍ നായര്‍ കൂട്ടിയിടിച്ചിരുന്നു. ഇവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ പിഴവിന് കരുണ്‍ ഉടന്‍ തന്നെ ബുംമ്രയോട് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ കരുണിന്‍റെ അര്‍ധസെഞ്ചുറി ആഘോഷത്തിനിടെ വാക്‌പോരുമായി ബുംമ്ര അരികിലെത്തി. ബുംമ്ര കരുണിനെതിരെ എന്തൊക്കെയോ പറഞ്ഞ് നടന്നകലുന്നത് വീഡിയോകളില്‍ കാണാം. പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പ്രശ്നത്തില്‍ ഇടപെടുകയും കരുണിനെ തണുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് വിരാമമായത്. ഈ സമയത്ത് മുംബൈ താരം രോഹിത് ശര്‍മയുടെ റിയാക്ഷനും സമൂഹമാധ്യമങ്ങളിൽ തരംഗമായി.