കേരളത്തിന് എയിംസ് കിട്ടാത്തത് ഇടതുസര്‍ക്കാരിന്റെ പിടിവാശി മൂലം; സംസ്ഥാനം സ്ഥലം കണ്ടെത്തിയില്ല

കേരളത്തിന് എയിംസ് ലഭിക്കാന്‍ വൈകുന്നത് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ആവശ്യത്തിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകാത്തതുമൂലം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് കുറഞ്ഞത് 200 ഏക്കര്‍ സ്ഥലമെങ്കിലും എയിംസിന് ആവശ്യമാണ്. ഇത്തരത്തിലുള്ള നാല് സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിക്കണം. ഇതില്‍ ഏറ്റവും സൗകര്യപ്രദമായ സ്ഥലം കേന്ദ്രം തെരഞ്ഞെടുക്കും. ശുദ്ധജലം, വൈദ്യുതി ഇവ ലഭ്യമാകണം, ഫോര്‍ വേ കണക്ടിവിറ്റിയും വേണം. എന്നാല്‍ കേരളസര്‍ക്കാര്‍ ഈ മാനദണ്ഡങ്ങളൊക്കെ പാലിക്കുന്ന ഭൂമി ഇതുവരെ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിട്ടില്ല. കോഴിക്കോട് കിനാലൂരിലാണ് ഇടതുസര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. എന്നാല്‍ ഇതിന് 151 ഏക്കര്‍ മാത്രമാണ് വിസ്തീര്‍ണം. മറ്റൊരിടത്തും പദ്ധതി വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *