വി.സി – രജിസ്ട്രാർ പോര് കടുത്തതോടെ ഭരണ പ്രതിസന്ധിയിൽ കേരള സർവകലാശാല

കേരള സർവകലാശാല യിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് നാടകീയ സംഭവങ്ങൾ. വി.സി – രജിസ്ട്രാർ പോര് കടുത്തതോടെ ഭരണപ്രതിസന്ധിയിലാണ് കേരള സർവകലാശാല. രജിസ്ട്രാർ കെ.എസ്. അനിൽകുമാർ അയച്ച മൂന്ന് ഫയലുകൾ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ തിരിച്ചയച്ചു. കൂടാതെ കെ.എസ്. അനിൽ കുമാറിന് ഫയൽ നൽകരുതെന്ന് നിർദേശവും നൽകി.

അതേസമയം ഡോ. മിനി കാപ്പൻ അയച്ച 25 ഫയലുകൾ വി.സി ഒപ്പിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ താൻ സസ്പെൻഡ് ചെയ്ത രജിസ്ട്രാറുടെ ഒരു ഫയലും സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വി.സി.ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപിയുടെ സിൻഡിക്കേറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *