ഈ വഞ്ചനയ്ക്ക് കേരളം ഉചിതമായ മറുപടി നൽകുക തന്നെ ചെയ്യും. അധികാരത്തിന്റെ തണലിൽ നിങ്ങൾ ഒളിപ്പിച്ചുവെച്ച ആ സ്വർണ്ണവും സത്യവും ഒരുനാൾ പുറത്തുവരും

അയ്യപ്പസംഗമത്തിന് പരസ്യ ചെലവ് 3 കോടി; ഊരാളുങ്കലിന് മേല്‍ നഷ്ടം സഹിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം.
ആഗോള അയ്യപ്പസംഗമത്തിന് അയ്യപ്പ സ്വാമിയേക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രാധാന്യം നല്‍കി പരസ്യം നല്‍കിയതിന്റെ ചെലവ് മൂന്ന് കോടി രൂപ. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ സഹോദര സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ നല്‍കിയ കണക്കിലാണ് ഇക്കാര്യമുള്ളത്.

ഊരാളുങ്കലിന്റെ ജിഎസ്ടി ഇന്‍വോയ്‌സ് പ്രകാരം ആകെ ചെലവായ തുക 7.11 കോടിയാണ്. ഇതില്‍ പരസ്യത്തിന്റെ മാത്രം ചെലവാണ് മൂന്ന് കോടി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ കഴിഞ്ഞ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നല്‍കിയ പരസ്യത്തിനെതിരെ അപ്പോള്‍ത്തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അയ്യപ്പ സ്വാമിയുടെ ചിത്രത്തേക്കാള്‍ വലുപ്പത്തില്‍ മുഖ്യന്റെ മുഖം സ്ഥാനം പിടിച്ചതോടെ സര്‍ക്കാരിന്റെ പ്രചാരണ പരിപാടിയാണിതെന്ന ആക്ഷേപവുമുയര്‍ന്നു. സിപിഎം ഭരണം കൈയാളുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ഏതു വിധേനയും ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അയ്യപ്പസംഗമത്തിന്റെ പ്രധാന കരാര്‍ നല്‍കിയതെന്ന് ഇത് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *