കേരളത്തിൽ ആദ്യമായി AI-യിൽ നിർമ്മിച്ച പരസ്യം; 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം പ്രേക്ഷകർ

പൂർണ്ണമായും എ ഐ ൽ നിർമ്മിച്ച ഒരു പരസ്യമാണ് കേരളത്തിൽ ഇപ്പോൾ ഹിറ്റായിരിക്കുന്നത്. സ്കീ ഐസ്ക്രീമിന് വേണ്ടി സൃഷ്ടിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്റ്സ് വിഷ്വൽസ് ഉപയോഗിച്ച് നിർമിച്ച പരസ്യവുമായി എത്തിയിരിക്കുകയാണ് കൊച്ചി ആസ്ഥാനമാക്കിയുള്ള ക്രിയേറ്റീവ് ഏജൻസിയായ റീൽ ട്രൈബും പ്രൊഡക്ഷൻ ഹൗസായ സ്റ്റോറിയെല്ലേഴ്സ് യൂനിയനും.

ഇത് കേരളത്തിലെ തന്നെ ആദ്യത്തെ എ.ഐ ഉപയോഗിച്ച് നിർമ്മിച്ച പരസ്യമാണ്.പരസ്യ രംഗത്തെ ഈ വിപ്ലവം വെറും 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം പ്രേക്ഷകരെ കടന്ന് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വിഷുവും ഈസ്റ്ററും ലക്ഷ്യമിട്ടുള്ള “A Divine Heist. A Divine Indulgence” എന്ന കാമ്പെയിന്റെ ഭാഗമായാണ് ഈ പരസ്യം ഒരുക്കിയയത്.ഈ പരസ്യം തയ്യാറാക്കിയിട്ടുള്ളത് 1,500-ലധികം Al generated images ഉപയോഗിച്ചാണ്. കഥപറച്ചിലിൻ്റെ പുതിയ രീതി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത് ഇതിന്റെ അണിയറപ്രവർത്തകർക്ക് നൽകുന്ന ആവേശം ചെറുതല്ല.

‘ഭാവനയും സാങ്കേതികവിദ്യയും ചേരുമ്പോൾ ക്രിയാത്മകമായ പുതിയ അത്ഭുതങ്ങൾ ഉണ്ടാകുന്നു. കഥപറച്ചിലിന്റെ പുതിയ രൂപങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതും, അത് പ്രേക്ഷകർ സ്വീകരിക്കുന്നതും ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്’- പരസ്യത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *