നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

എറണാകുളം: നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിൽ കുടുങ്ങി കിടന്ന 15നും 18 നും ഇടയിൽ പ്രായംതോന്നിക്കുന്ന ഒരു ആൺകുട്ടിയാണ് മരിച്ചത്. 25 ഓളം പേർക്ക് പരിക്കേറ്റു. അൽപ്പ സമയം മുമ്പാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനടിയിൽ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. സ്ഥലത്ത് ഫയർഫോഴ്സും രക്ഷാപ്രവർത്തനം ആരംഭിച്ചു.

നേര്യമംഗലത്ത് നിന്നും ഇടുക്കിയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുന്നുള്ളു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *