തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുവലത് മുന്നണികളുടെ അവിശുദ്ധ കുട്ടുകെട്ടിനിടയിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ച് ബിജെപി
വടക്കേയിന്ത്യ പോലെ നഗര കേന്ദ്രീകൃത പാര്‍ട്ടിയായി കേരളത്തിലും ബിജെപി വലിയ വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനമാകെ ശക്തമായ വേരോട്ടം നടത്താന്‍ ഈ തെരഞ്ഞെടുപ്പോടെ ബിജെപിക്ക് സാധിച്ചു. പാലക്കാട്, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായി ബിജെപി മാറി. തിരുവനന്തപുരം കോര്‍പറേഷനിലെ വിജയം എടുത്തുപറയാവുന്നതാണ്.
എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ബിജെപിക്ക് വളര്‍ച്ച കൈവരിക്കാന്‍ ഈ തെരഞ്ഞെടുപ്പോടെ സാധിച്ചു. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഭരണത്തില്‍ എത്തുകയും ചില തദ്ദേശ സ്ഥാപനങ്ങളില്‍ സ്വാധീനമുറപ്പിക്കാനും കഴിഞ്ഞു. കോര്‍പറേഷനില്‍ 93 വാര്‍ഡുകളിലും മുനിസിപ്പാലിറ്റിയില്‍ 324 വാര്‍ഡുകളിലും വിജയം കൈവരിച്ചു. കോര്‍പറേഷനില്‍ 100 ലധികം വാര്‍ഡുകളിലും മുനിസിപ്പാലിറ്റികളില്‍ 500 ലധികം വാര്‍ഡുകളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തി.
തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നഗര കേന്ദ്രങ്ങളില്‍ ബിജെപിക്ക് വന്‍ വളര്‍ച്ച
