വരാനിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍
പാകിസ്ഥാനുമായുണ്ടാകാന്‍ പോകുന്ന വരാനിരിക്കുന്ന യുദ്ധം (ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട്) ശത്രുവിന്റെ വ്യോമതാവളങ്ങളോ സൈനിക പോസ്റ്റുകളോ തകർക്കുന്നതിൽ മാത്രം ഒതുങ്ങില്ലെന്നും പാകിസ്ഥാന്റെ മണ്ണിലേക്ക് പ്രവേശിച്ച് തന്ത്രപ്രധാനമായ ഇടങ്ങൾ പിടിച്ചടക്കുകയും അവരെ മുട്ടുകുത്തിക്കുകയും ചെയ്യുമെന്നും ഇന്ത്യയുടെ ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍ .പാകിസ്താന്റെ ആണവ ഭീഷണികൾക്ക് പുല്ലുവില പോലും ഇന്ത്യ കല്‍പിക്കുന്നില്ലെന്നും ഇന്ത്യൻ സൈന്യത്തിന്റെ വെസ്റ്റേൺ കമാൻഡ് മേധാവി കൂടിയായ ലഫ്. ജനറൽ മനോജ് കുമാർ കത്യാർ കൂട്ടിച്ചേര്‍ത്തു. നേർക്കുനേർ പോരാടാൻ ധൈര്യമില്ലാത്തതിനാലാണ് പാകിസ്താൻ തീവ്രവാദികളെ ഉപയോഗിച്ച് നിഴൽയുദ്ധം നടത്തുന്നത്. എന്നാൽ ഇനി വരാനിരിക്കുന്ന പോരാട്ടം ശത്രുവിന്റെ വ്യോമതാവളങ്ങളോ സൈനിക പോസ്റ്റുകളോ തകർക്കുന്നതിൽ മാത്രം ഒതുങ്ങില്ല. ശത്രുവിന്റെ മണ്ണിലേക്ക് പ്രവേശിച്ച് തന്ത്രപ്രധാനമായ ഇടങ്ങൾ പിടിച്ചടക്കുകയും അവരെ മുട്ടുകുത്തിക്കുകയും ചെയ്യും. – അദ്ദേഹം പറഞ്ഞു.വരാനിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍
