വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെ നിസാരവത്കരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്.കേരളത്തിലെ ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലുള്ളതാണ്. എവിടെയോ ഒരാളുടെ വയറ്റില്‍ കത്രികയോ മറ്റോ കുടുങ്ങിയെന്ന് പറയുന്നു. എപ്പോഴാണ് കുടുങ്ങിയതെന്ന് വ്യക്തതമല്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ വരാറുണ്ട്. സംഭവം പരിശോധിച്ച് നടപടിയെടുക്കും.എവിടെയോ ഒരാളെ ഓപ്പറേഷന്‍ ചെയ്തപ്പോള്‍ വയറില്‍ കത്രിക പോയെന്നാണ് പറയുന്നത്. എന്ത് ഓപ്പറേഷനെന്നോ എന്ന് പോയ കത്രികയാണെന്നോ നമ്മള്‍ അന്വേഷിച്ചിട്ടില്ല. വേണമെങ്കില്‍ അത് അന്വേഷിച്ച് പോയാല്‍ ഏത് കാലത്താണെന്നൊക്കെ കണ്ടുപിടിക്കാന്‍ പറ്റും. അതിന്റെ കാലം കണ്ടുപിടിച്ച് അന്നാരായിരുന്നു മന്ത്രി എന്ന പറയലല്ല അതിന്റെ മറുപടി. അതിനെ ന്യായീകരിക്കാനോ അത് നന്നായെന്ന് പറയാനോ ആരെങ്കിലും തയാറാകുമോ? – സ്വരാജ് പറഞ്ഞു.
വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെ നിസാരവത്കരിച്ച് എം സ്വരാജ്
