കേരളത്തിലെ വലതുപക്ഷ ശക്തികള്‍ സ്ത്രീകള്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ ആധുനിക സമൂഹത്തിന് ഒട്ടും യോജിക്കുന്ന ഒന്നല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.മുന്‍പ് കെ.കെ. ശൈലജയ്‌ക്കെതിരേയും വീണാ ജോര്‍ജിനെതിരേയും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ക്കെതിരേയുമൊക്കെ ഈ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. സൈബര്‍ ഇടങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, സ്ത്രീകളെ തേജോവധം ചെയ്യാന്‍ നടത്തുന്ന ഇത്തരം പരിശ്രമങ്ങള്‍ക്കെതിരേ നിലപാട് സ്വീകരിച്ച് നിയമപോരാട്ടംവരെ നടത്തേണ്ടതുണ്ട്. നാല് എംഎല്‍എമാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിച്ച ചില വിഭാഗങ്ങളുണ്ട്. അതിനെതിരേയും നിയമപരമായ നിലപാട് സ്വീകരിക്കണം എന്നുതന്നെയാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഷൈനിനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പരാമര്‍ശത്തോടും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ കോണ്‍ഗ്രസ് സൈബര്‍ വിഭാഗം ഇത്തരമൊരു നിലപാട് സ്വീകരിക്കുമോ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരാഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തില്‍ ശനിയാഴ്ച പാലക്കാട്ട് എത്തുമ്പോള്‍ സിപിഎം തടയുമോ എന്ന ചോദ്യത്തിന്, ഞങ്ങള്‍ തടയാനൊനും ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ഗോവിന്ദന്റെ മറുപടി.