മീഡിയ വണ്ണും എം എ ബേബിയും മത്സരിച്ച് വിഡ്ഢിത്തം വിളമ്പുക ആണ്.. രണ്ട് കൂട്ടരും ഒന്നിനൊന്നു മെച്ചമായി മുന്നേറുമ്പോൾ.. മീഡിയ വൺ ലേശം അതിരു കടന്നു.. ഈ മണ്ണിൽ നിന്ന് കൊണ്ട് ഇവിടേക്ക് തന്നെ വിഷം ചീറ്റുന്ന സമീപനം ആണ് അവർ വീണ്ടും ആവർത്തിച്ചത്.. സംഭവം വിശദീകരിക്കാം.. ഒപ്പം ചുട്ട മറുപടിയും ആവാം..
കഴിഞ്ഞ ദിവസം ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ തുനിഞ്ഞിറങ്ങിയ ജമായത്തി ഇസ്ലാമികളുടെ ചാനലിൽ ഒരു ചർച്ച കണ്ടു.. അതായത് മീഡിയ വണ്ണിൽ! അതിന്റെ ഉള്ളടക്കം ദാ ഇത്രേ ഉള്ളു.. പഹൽഗാമിൽ നടന്ന ക്രൂരതക്ക് കാരണം പ്രധാനമന്ത്രി മോദിജിയും ആർ എസ് എസും ആണത്രേ.. ഇതെങ്ങനെ എങ്കിലും ഒന്ന് പറഞ്ഞ് ഫലിപ്പിക്കാൻ മീഡിയ വണ്ണിന്റെ അജിമ്സ് എന്ന ന്യൂസ് റീഡർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.. കൂടെ രാജ്യദ്രോഹപരമായ കാര്യങ്ങളും വിളിച്ചു പറയുന്നു. പച്ചക്ക് പറയണം എന്നുണ്ടെങ്കിൽ പാകിസ്താനിനെ അനുകൂലിക്കുന്ന രീതിയിൽ ആണ് അവിടെ കാര്യങ്ങൾ.. ഒരു മാധ്യമ പ്രവർത്തകന്റെ ഭാഗത്ത് നിന്നാണ് ഇതുണ്ടാകുന്നത് എന്നോർക്കണം… ബീഹാറിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പ് പ്രമാണിച്ച് മോദിസർക്കാരിന്റെ തന്ത്രം ആണത്രേ ഇത്.. മാധ്യമം എന്ന പേരും ഇട്ട്.. ഇവിടുത്തെ ഉപ്പും ചോറും തിന്ന്.. ഈ രാജ്യത്തെ സുഖവും സൗകര്യവും സുരക്ഷയും അനുഭവിച്ച് ഇങ്ങോട്ട് തന്നെ തിരിഞ്ഞു കൊത്തുന്ന രാഷ്ട്ര ദ്രോഹികൾ എന്ന് വേണം ഇവരെ ഒക്കെ പറയാൻ.. നിങ്ങൾക്ക് അവരോട് അത്ര അനുകമ്പയും സ്നേഹവും ഉണ്ടെങ്കിൽ വേഗം പെട്ടിയും കിടക്കയും ഒക്കെ എടുത്ത് അങ്ങോട്ട് പോകു.. എന്നിട്ട് അനുഭവിക്ക് അല്ലാണ്ട്.. ഈ മണ്ണിൽ നിന്ന് കൊണ്ട് ഇത്തരം വിഷം ചീറ്റൽ വച്ചു പൊറുപ്പിക്കാൻ ആവില്ലല്ലോ.. അതെ സമ്മതിച്ച് തരില്ല.. തരാൻ ആകില്ല.. മീഡിയ വൺ എന്ന ചാനൽ അങ്ങനെ തന്നെ ആണ് എന്ന് കരുതാം.. എന്നാൽ ഇപ്പോഴിത.. മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം അനുഭാവിയുമായ എം എ ബേബിയുടെ പ്രതികരണം ആണ് പുതിയ ചർച്ച..!
അതായത് ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് സി പി എം ജനറൽ സെക്രട്രറി എം എ ബേബി പറയുന്നു.. ജമ്മു കാശ്മീരിനെ കേന്ദ്രം പലവിധത്തിൽ വിഷമിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ജമ്മു-കശ്മീരിൽ ഭരണഘടനാപരമായി ലഭിച്ചിരുന്ന പ്രത്യേക പദവി ഏകപക്ഷീയമായി അവസാനിപ്പിക്കുകയും സംസ്ഥാന പദവി എടുത്ത് കളയുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തയിടെ നടത്തിയെങ്കിലും സംസ്ഥാന പദവി പുനസ്ഥാപിക്കാന് ഇനിയും കേന്ദ്രം തയ്യാറായില്ല. ഇതിലെല്ലാം കാശ്മീരിലെ ജനങ്ങൾക്ക് നിരാശയും ദുഃഖവുമുണ്ട് എന്നായിരുന്നു എം എ ബേബിയുടെ പ്രസ്താവന.
ബി ജെ പി സർക്കാരിൻ്റെ ഇത്തരം വിനാശകരമായ നയപരിപാടികൾ കാരണം കാശ്മീരിലെ ജനങ്ങൾക്കുണ്ടായ ദുഃഖമാണ് ഭീകരാക്രമണം ഉണ്ടാകാൻ കാരണമെന്ന് എം എ ബേബി അറിയിച്ചു. ശുദ്ധ വിഡ്ഢിത്തം വിളമ്പുന്നതിൽ അല്പം എങ്കിലും നാണം വേണ്ടേ.. ഇത് കേട്ടിട്ട് സ്വാഭാവികം ആയും ചോദിക്കാൻ ഉള്ളത് ഇതാണ്.. ആർട്ടിക്കിൾ 370 എന്ന ഒരൊറ്റ കാരണം കൊണ്ട് ഇത്രയും നാൾ കാശ്മീരി ജനത അനുഭവിച്ച കഷ്ടപ്പാടോ ദുരിതമോ ഒന്നും അറിവില്ലാതെ, ഇത് കൊണ്ട് ആ ജനതക്ക് ലഭിച്ച പുതിയ ജീവിതത്തെ കുറിച്ച് അറിയാതെ ആരൊക്കെയോ എന്തൊക്കെയോ പറയുന്നത് കേട്ട് ശുദ്ധ മണ്ടത്തരം എഴുന്നള്ളിക്കുക ആണ്.. കഷ്ടം തന്നെ.. അതെങ്ങനെയാ കേരളം വിട്ട് പുറത്ത് പോകുന്നത് വല്ല പാർട്ടി പരിപാടിക്കും ആവും അല്ലാണ്ട്.. ലോകം കാണാൻ ഈ പ്രായത്തിന്റെ ഇടയിൽ അദ്ദേഹത്തിന് നേരം കിട്ടിയിട്ടില്ല.. വിദ്യാഭ്യാസ മന്ത്രി തന്നെ!
എന്തായാലും അദ്ദേഹത്തിന്റെ പ്രതികരണം നമുക്ക് ഒന്ന് മുഴുമിപ്പിക്കാം.. ജമ്മു–-കശ്മീരിന്റെ കാര്യത്തിൽ ഇപ്പോൾ തുടർന്നുവരുന്ന വിനാശകരമായ നയസമീപനം കേന്ദ്രസർക്കാർ അവസാനിപ്പിക്കണം. കാശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇതിനെല്ലാം പരിഹാരം കാണണമെന്നും എം എ ബേബി കേന്ദ്രസർക്കാരിന് ഉപദേശം നൽകി. കാശ്മീരിൽ സമാധാനം സ്ഥാപിച്ചു എന്ന കേന്ദ്രസർക്കാരിൻ്റെ അവകാശവാദങ്ങൾ പൊള്ളത്തരമാണെന്ന് ഈ ഭീകരാക്രമണം കൊണ്ട് തെളിഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം കണ്ടെത്തി. അതെ അതെ വികസനം എന്താണെന്ന് അറിയുക പോലും ചെയ്യാത്ത സിപിഎമ്മുകാർക്ക് കാശ്മീനുണ്ടായ മാറ്റങ്ങൾ മനസിലാക്കുന്നതിൽ പരിമിതികൾ ഉണ്ടാകും.. അത് കൊണ്ട് മോദിയെ ഉപദേശിക്കാൻ ഏറ്റവും യോഗ്യൻ ഇദ്ദേഹം തന്നെ ആണ്.. കൂടാതെ ഈ അധിക പ്രസംഗത്തിനൊക്കെ ശേഷം സഖാവ് ലെനിനിൻ്റെ 156 ആം ജന്മദിനത്തോടനുബന്ധിച്ച് കൊൽക്കൊത്തയിൽ നടക്കുന്ന സമ്മേളനത്തിൽ ‘ഇന്നത്തെ രാഷ്ട്രീയ ഭൂമികയിൽ ലെനിനിൻ്റെ ശാശ്വതവും നൈരന്തര്യവുമായ സാംഗത്യത്തെപ്പറ്റി ദീർഘനേരം അദ്ദേഹം പ്രഭാഷണം നടത്തി. ആ അതിൽ കേറി എന്തായാലും നമ്മക്ക് ഇടപെടേണ്ട.. അവരായി അവരുടെ ലോകമായി..!