പ്രമേഹരോഗ വളർച്ചയ്ക്ക് കാരണമായ പ്രധാന ഘടകം നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ്.ലോകാരോഗ്യ സംഘടനകൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ഭക്ഷണക്രമവും പ്രധാനപങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ലളിതമായ 10-10-10 നിയമംകൊണ്ട് പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമത്രേ. ഭക്ഷണത്തിന് മുമ്പ് 10 മിനിറ്റ് നേരം ഒരു ചെറിയ ഇടവേള എടുക്കണം.
ഇത് രോഗികളെ മാനസികമായും ശാരീരികമായും തയ്യാറെടുക്കാൻ സഹായിക്കുമത്രേ. ഗ്ലൂക്കോസിൻ്റെ അളവ് പരിശോധിക്കുക, വെള്ളം കുടിക്കുക, അല്ലെങ്കിൽ ദീർഘശ്വാസ വ്യായാമങ്ങൾ പരിശീലിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഈ സമയം ഉപയോഗിക്കാം.
ടൈപ്പ് 2 പ്രമേഹരോഗികൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് ഭക്ഷണശേഷം നടക്കുന്നത് ഫലപ്രദമാണെന്ന് നേരത്തെ പഠനങ്ങൾ പുറത്തുവന്നിരുന്നു. ഇവരിൽ ദിവസത്തിൽ എപ്പോഴെങ്കിലും 30 മിനിറ്റ് നടക്കുന്നതിനേക്കാൾ മികച്ച ഫലം ഓരോ പ്രധാന ഭക്ഷണത്തിനു ശേഷവും 10 മിനിറ്റ് വീതം നടക്കുന്നത് നൽകുമെന്നും പഠനത്തിൽ പറയുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കൽ, ഭക്ഷണ നിയന്ത്രണം, ശാരീരിക വ്യായാമം, സമ്മർദ്ദം നിയന്ത്രിക്കൽ, വൈകാരികമായ അവബോധം തുടങ്ങിയ സ്വയംപരിചരണ രീതികളും പ്രധാനമാണ്. വ്യക്തമായ പ്രയോജനങ്ങൾ ഉണ്ടായിരുന്നിട്ടും മാനസികവും സാമൂഹികവും സാമ്പത്തികവുമായ തടസ്സങ്ങൾ കാരണം പലരും ഈ ശീലങ്ങൾ പാലിക്കാതെ പോകുന്നു.