ബംഗാൾ രാഷ്ട്രീയത്തിൽ ഇപ്പോൾ വീശിയടിക്കുന്നത് വെറും കാറ്റല്ല, അത് തൃണമൂൽ കോൺഗ്രസിന്റെ തകർച്ചയുടെയും ബിജെപിയുടെ വമ്പൻ മുന്നേറ്റത്തിന്റെയും കൊടുങ്കാറ്റാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും പുതിയ രാഷ്ട്രീയ നീക്കം കണ്ടാൽ ചിരിക്കണോ അതോ സഹതപിക്കണോ എന്ന് ജനങ്ങൾക്കറിയില്ല. കഴിഞ്ഞ തവണ നന്ദിഗ്രാം എന്ന മണ്ണിൽ ബിജെപിയുടെ കരുത്തനായ നേതാവ് സുവേന്ദു അധികാരിയോട് ഏറ്റുവാങ്ങിയ ആ കനത്ത പ്രഹരം മമതയുടെ ഉറക്കം ഇപ്പോഴും കെടുത്തുന്നു എന്നതിന് തെളിവാണ് ഇപ്പോൾ പുറത്തുവന്ന സ്ഥാനാർത്ഥി പട്ടിക. “കഴിഞ്ഞ തവണത്തെപ്പോലെ തോൽക്കാനില്ല” എന്ന് മമത വിളിച്ചുപറയുമ്പോൾ അതിന്റെ യഥാർത്ഥ അർത്ഥം, “സുവേന്ദുവിനെ എനിക്ക് പേടിയാണ്, അതുകൊണ്ട് ഞാൻ ഓടി ഒളിക്കുകയാണ്” എന്ന് മാത്രമാണ്!
നന്ദിഗ്രാം… മമത ബാനർജിയെ അധികാരത്തിലേറ്റിയ മണ്ണാണത്. പക്ഷേ, അതേ മണ്ണിൽ നിന്ന് ഇത്തവണ അവർക്ക് വാല് ചുരുട്ടി ഓടേണ്ടി വരുന്നു എന്നത് ചരിത്രപരമായ ഒരു തമാശ തന്നെയാണ്. കഴിഞ്ഞ തവണ 17 റൗണ്ട് വോട്ടെണ്ണലിന് ശേഷം സുവേന്ദു അധികാരി വിജയക്കൊടി പാറിച്ചപ്പോൾ മമതയുടെ രാഷ്ട്രീയ അഹങ്കാരത്തിനാണ് അവിടെ അന്ത്യം കുറിച്ചത്. അന്ന് തോൽവി സമ്മതിക്കാൻ മടിച്ച്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഒക്കെ കുറ്റം പറഞ്ഞ് കരഞ്ഞു നടന്ന മമത, ഇത്തവണ അങ്കത്തട്ടിൽ ഇറങ്ങുന്നതിന് മുൻപേ വെള്ളക്കൊടി വീശിയിരിക്കുകയാണ്. സ്വന്തം തട്ടകമെന്ന് അവകാശപ്പെട്ടിരുന്ന നന്ദിഗ്രാമിൽ നിന്ന് ഭവാനിപൂരിലേക്ക് അവർ സുരക്ഷിത താവളം തേടി പോകുന്നത് തോൽവി ഭയന്നല്ലാതെ മറ്റെന്തിനാണ്?
സത്യം പറഞ്ഞാൽ, ബംഗാളിലെ ഓരോ തെരുവിലും ബിജെപി പടുത്തുയർത്തിയ ആ കാവിക്കോട്ടകൾ കണ്ട് മമതയുടെ ആത്മവിശ്വാസം തകർന്നിരിക്കുകയാണ്. ബിജെപിയുടെ പടക്കുതിരകൾക്ക് മുന്നിൽ നിൽക്കാൻ കെൽപ്പില്ലാത്തതുകൊണ്ട് പവിത്ര കാർക്കിയെപ്പോലെയുള്ള പാവം സ്ഥാനാർത്ഥികളെ നന്ദിഗ്രാമിൽ ‘ബലിയാടാക്കാൻ’ വിട്ടുകൊടുത്ത് മമത സുരക്ഷിതമായി ഭവാനിപൂരിലേക്ക് മുങ്ങുകയാണ്. മമതയുടെ ഈ ഒളിച്ചോട്ടം കണ്ടിട്ട് ടിഎംസിയിലെ അണികൾ പോലും ചോദിക്കുന്നുണ്ട്, “മുഖ്യമന്ത്രിക്ക് തന്നെ പേടിയാണെങ്കിൽ ഞങ്ങളെന്തിന് വോട്ടു ചോദിക്കണം?” എന്ന്. 226 സീറ്റുകൾ പിടിക്കുമെന്ന് മൈക്കിന് മുന്നിൽ നിന്ന് വീരവാദം മുഴക്കുന്നുണ്ടെങ്കിലും, സ്വന്തം മണ്ഡലത്തിൽ പോലും വിജയിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു മുഖ്യമന്ത്രിയുടെ ഗതികേടാണ് നിങ്ങൾ കാണുന്നത്.
ഇപ്പോൾ മമതയുടെ പ്രധാന പരിപാടി തെരഞ്ഞെടുപ്പ് കമ്മീഷനെ തെറി പറയുക എന്നതാണ്. കമ്മീഷൻ ബിജെപിക്ക് വേണ്ടി കളിക്കുന്നു, ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്നു എന്നൊക്കെ പറയുന്നത് തോൽവി ഉറപ്പായ ഒരു രാഷ്ട്രീയക്കാരന്റെ സ്ഥിരം വിലാപങ്ങൾ മാത്രമാണ്. ജനങ്ങൾ കൈവിടുമ്പോൾ ഭരണഘടനാ സ്ഥാപനങ്ങളെ കുറ്റം പറയുന്നത് മമതയുടെ ഒരു ശീലമായി മാറിയിട്ടുണ്ട്. പക്ഷേ മമത ഒന്നോർക്കണം, ബംഗാളിലെ ജനങ്ങൾ വിഡ്ഢികളല്ല. വികസനവും സമാധാനവും ആഗ്രഹിക്കുന്ന ജനത ബിജെപിക്കൊപ്പം അണിനിരന്നു കഴിഞ്ഞു. മുർഷിദാബാദിലും ഡാർജിലിംഗിലുമൊക്കെ ബിജെപിയുടെ സ്വാധീനം വർദ്ധിക്കുന്നത് കണ്ടുനിൽക്കാനല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് തൃണമൂൽ കോൺഗ്രസ്.
സുവേന്ദു അധികാരി എന്ന ജനനായകന്റെ കരുത്ത് നന്ദിഗ്രാമിൽ ഇത്തവണയും ബിജെപിക്ക് വലിയ വിജയം സമ്മാനിക്കുമെന്ന് ഉറപ്പാണ്. മമത ബാനർജി ഭവാനിപൂരിലേക്ക് മാറിയാലും അവിടെയും അവർക്ക് രക്ഷയുണ്ടാകുമെന്ന് കരുതേണ്ട. കാരണം, ബംഗാൾ ഇന്ന് മാറ്റത്തിന് വേണ്ടി തയ്യാറെട്ക്കുകയാണ്. അഴിമതിയും അക്രമവും മുഖമുദ്രയാക്കിയ ടിഎംസി ഭരണത്തിന് അന്ത്യം കുറിക്കാൻ കാവിപ്പട സജ്ജമായിക്കഴിഞ്ഞു. ഭയന്ന് ഓടുന്നവർക്ക് അധികകാലം പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. നന്ദിഗ്രാമിലെ പോരാട്ടത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്ന മമതയ്ക്ക് ബംഗാൾ ജനത നൽകാൻ പോകുന്നത് വലിയൊരു രാഷ്ട്രീയ തിരിച്ചടിയായിരിക്കും.
അതുകൊണ്ട് സുഹൃത്തുക്കളെ, ബംഗാളിലെ ഈ രാഷ്ട്രീയ നാടകം ഒരു കാര്യം വ്യക്തമാക്കുന്നു. മമതയുടെ കോട്ടകൾ ഒന്നൊന്നായി തകരുകയാണ്. ബിജെപിയുടെ തേരോട്ടത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ സുരക്ഷിത താവളം തേടുന്ന ദീദിയെ ഇത്തവണ ഭവാനിപൂരിലെ ജനങ്ങളും കൈവിടുമെന്ന കാര്യത്തിൽ സംശയമില്ല. ബംഗാളിൽ ഇനി വരാനിരിക്കുന്നത് വികസനത്തിന്റെ കാലമാണ്, ബിജെപിയുടെ കാലമാണ്!
മോദി-ഷാ തന്ത്രത്തിൽകുടുങ്ങി മമത
