ബിലാൽ ലുക്കിൽ മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് ബസൂക്ക. ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ തന്നെയാണ് തിയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യദിനം മൂന്ന് കോടിയിലേറെ കളക്ഷൻ നേടി ബസൂക്ക പ്രദർശനം തുടരുന്നതിനിടെ മമ്മൂട്ടിയുടെ പുതിയൊരു ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ഷർട്ടും ജീൻസും ധരിച്ച്, കൂളിം​ഗ് ​ഗ്ലാസ് വച്ച് സ്മാർട്ട് ആൻഡ് കൂൾ ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിലുള്ളത്. ഒറ്റ നോട്ടത്തിൽ ബി​ഗ് ബി എന്ന ചിത്രത്തിലെ ബിലാലായി തോന്നുന്നുവെന്നാണ് ആരാധകർ പറയുന്നത്. അതേ രീതിയിലുള്ള ഹെയർ സൈറ്റലാണ് ഇതിന് കാരണം. എന്തായാലും അടുത്തിടെ അധികം മമ്മൂട്ടി ഫോട്ടോകൾ പുറത്തുവരാത്തതിനാൽ ഈ ഫോട്ടോ സോഷ്യൽ മീഡിയിലൂടെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

‘ബസൂക്ക’ യുടെ റിലീസ് ഏപ്രില്‍ പത്തിനായിരുന്നു. ഗെയിം ത്രില്ലർ ജോണറിലെത്തിയ ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഡീൻ ഡെന്നിസ്, ഭാമ അരുൺ, സുമിത് നേവൽ, സ്ഫടികം ജോർജ്,ദിവ്യാ പിള്ള, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. അതേസമയം, മഹേഷ് നാരായണന്‍ ചിത്രമാണ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നതും അണിയറയില്‍ ഒരുങ്ങുന്നതുമായ മമ്മൂട്ടിയുടെ മറ്റൊരു പടം.

ചിത്രത്തിൽ മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ‘കളംകാവൽ’ എന്നൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിൽ വിനായകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ ജിതിൻ കെ ജോസഫാണ്.

Leave a Reply

Your email address will not be published. Required fields are marked *