ബലാത്സംഗ കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി തേടി ഡികെ മുരളി എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി. സഭയ്‌ക്കുള്ളില്‍ നിന്ന് പരാതി വന്നാല്‍ മാത്രമെ എന്തെങ്കിലും ചെയ്യാന്‍ കഴിയുവെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞതിനു പിന്നാലെയാണ്..മുരളി പരാതി നല്‍കിയത്.മുന്‍കാലത്ത് സാമാജികരില്‍ നിന്ന് ഇത്ര വലിയ പ്രശ്നമൊന്നും ഉണ്ടായതായി അറിയില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ നിരവധി പരാതികള്‍ മെയിലില്‍ ലഭിക്കുന്നുണ്ട്. സ്വകാര്യ പരാതികളില്‍ നടപടിയെടുക്കാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി മെയിലുകളാണ് വരുന്നത്. പ്രിവിലേജ് എത്തിക്സ് കമ്മിറ്റിക്ക് ഈ വിഷയം കൈമാറണമെങ്കില്‍ സഭയ്‌ക്കകത്തുള്ള ഒരു സാമാജികന്‍ പരാതി നല്‍കണം. അല്ലാതെ പുറത്തുനിന്നുവരുന്ന പരാതികള്‍ക്ക് നിയമ സാധുതയില്ലായെന്നും സ്പീക്കര്‍ പറഞ്ഞു
മാങ്കൂട്ടത്തില്‍ കേസ്: എംഎല്‍എ പരാതി നല്‍കി; സ്പീക്കര്‍ നടപടിയെടുത്തേക്കും
