കോർപ്പറേഷൻ പരിധിയിലെ ശ്രീകാര്യം ചേങ്കോട്ടുകോണത്തു പോലീസുകാരിയുടെ വീട്ടില്‍ അനധികൃതമായി വളര്‍ത്തിയിരുന്ന തെരുവു നായ്‌ക്കളെ കോര്‍പറേഷന്‍ അധികൃതര്‍ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് കോര്‍പറേഷന്‍ മേയര്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. പൂങ്കുളം വണ്ടിത്തടത്തിലുള്ള കോര്‍പറേഷന്റെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. നായകളെ പാർപ്പിച്ച വീട് ശുചീകരിച്ച് താമസയോഗ്യമാക്കി മാറ്റുവാൻ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നല്കി.
മേയർ വി വി രാജേഷിന്റെ ഇടപെടൽ; പോലീസുകാരി വളര്‍ത്തിയിരുന്ന തെരുവു നായ്‌ക്കളെ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി
