മെട്രോമാന്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മെട്രോമാന്‍ ഡോ. ഇ. ശ്രീധരന്‍ കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. ന്യൂദല്‍ഹിയില്‍ അശ്വിനി വൈഷ്ണവിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. റെയില്‍ കണക്ടിിവിറ്റി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായി അശ്വിനി വൈഷ്ണവ് എക്സില്‍ കുറിച്ചു.നിലമ്പൂര്‍- നഞ്ചന്‍കോട് പുതിയ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. കേരളത്തിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങളും കണക്ടിവിറ്റിയും മെച്ചപ്പെടുത്തുന്നതിന് ഡോ. ഇ. ശ്രീധരന്‍ നിരവധി ആശയങ്ങള്‍ നിര്‍ദേശിച്ചതായും കേന്ദ്രമന്ത്രി എക്സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *