സ്കൈപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് തങ്ങളുടെ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്കൈപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. മെയ് 5 ന് ശേഷം സ്കൈപ്പ് ലഭ്യമാകില്ലെന്ന് ആണ് കമ്പനി അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കോളിംഗ്, സ്കൈപ് നമ്പറുകൾ, വോയ്‌സ്‌മെയിൽ തുടങ്ങിയ പണമടച്ചുള്ള സവിശേഷതകൾ എല്ലാം തന്നെ ഈ വർഷം ആദ്യം മുതൽ സ്കൈപ് നിർത്തലാക്കിയിരുന്നു. പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുന്നതിലൂടെ ഒരു യുഗത്തിന് തന്നെയാണ് അന്ത്യം സംഭവിക്കുന്നത്.

2003 ൽ ആരംഭിച്ച സ്കൈപ്പ് ഏറ്റവും ജനപ്രിയമായ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്നെങ്കിലും, കടുത്ത മത്സരത്തിൽ പിടിച്ചുനിൽക്കാൻ അത് പാടുപെട്ടു. ഉപയോക്താക്കളിൽ ഭൂരിഭാഗവും പുതുതലമുറ ആപ്പുകളിലേക്ക് മാറിയതോടെയാണ് സ്കൈപ് അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ പുതിയതും കൂടുതൽ ശക്തവുമായ ആശയവിനിമയ മാർഗമായ ‘മൈക്രോസോഫ്റ്റ് ടീംസ്’ ആണ് സ്കൈപിന് പകരക്കാരനായി എത്തുന്നത്. സ്കൈപ്പ് നിർത്തലാക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം അതിന്റെ ഉപഭോക്തൃ ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ ഏകീകരിക്കുന്നതിനും മൈക്രോസോഫ്റ്റ് ടീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള വിശാലമായ ഒരു തന്ത്രത്തിന്റെ ഭാഗമാണ്. നിങ്ങളുടെ നിലവിലുള്ള സ്കൈപ് ഐഡി ഉപയോഗിച്ചുതന്നെ ടീംസിലും പ്രവർത്തിക്കാൻ കഴിയും എന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ സ്കൈപിൽ ഉള്ള ചാറ്റുകളും കോൺടാക്റ്റ് ലിസ്റ്റുകളും ടീംസിലേക്ക് എളുപ്പത്തിൽ തന്നെ മൈഗ്രേറ്റ് ചെയ്യാൻ കഴിയും എന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *