ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം

ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.​ഉച്ചയോടെയാണ് സംഭവം. രാജേന്ദ്ര അർലേക്കർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ചുമായി എത്തുകയായിരുന്നു.പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. എന്നാൽ എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേ‍ഡ് തള്ളിയിടാൻ ശ്രമിച്ചു.ഇതോടെ പൊലീസ് തടയുകയായിരുന്നു. പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോ​ഗിച്ചെങ്കിലും പിരിഞ്ഞുപോവാൻ തയ്യാറാവാതെ പ്രതിഷേധക്കാർ സ്ഥലത്ത് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *