ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ പോലീസിൻ്റെ കണ്ണുവെട്ടിച്ച് തലസ്ഥാനത്ത് എത്തിഎന്ന് സൂചന.. കേസിൻ്റെ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തെ വക്കീൽ ഓഫീസിലാണ് രാഹുൽ രഹസ്യമായി എത്തിയത്.കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിടാനും തെളിവുകൾ കൈമാറാനുമാണ് എം.എൽ.എ. നഗരത്തിൽ എത്തിയത്.
അഭിഭാഷകന്റെ ഓഫീസിലാണ് രാഹുൽ ഇന്നലെ എത്തിയത്. രാഹുൽ പാലക്കാട് ജില്ല വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്; കാരണം, തെറ്റിദ്ധരിപ്പിക്കാനായി കാറും ഫോണും അവിടെ ഉപേക്ഷിച്ച ശേഷം മറ്റൊരു വാഹനത്തിലാണ് അദ്ദേഹം യാത്ര ചെയ്തത്. ഈ രഹസ്യസഞ്ചാരം അടുത്ത വിശ്വസ്തർ പോലും അറിഞ്ഞിരുന്നില്ല. അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ, രാഹുൽ നേരിട്ടെത്തി വക്കാലത്ത് ഒപ്പിട്ടുവെന്നും കേസിന് ആവശ്യമായ തെളിവുകൾ കൈമാറിയെന്നും സ്ഥിരീകരിച്ചു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സന്തത സഹചാരിയോടൊപ്പം ഒളിവിൽ തുടരുന്ന രാഹുൽ, നിലവിൽ തിരുവനന്തപുരത്ത് തന്നെ ഉണ്ടോ അതോ മറ്റെവിടേക്കെങ്കിലും പോയോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതോടെ, പോലീസിൻ്റെ അന്വേഷണ നീക്കങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
