കഞ്ചാവ് കേസിൽ എംഎൽഎ യു. പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി; കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് വിവാദത്തിൽ

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് പ്രതിഭയുടെ മകൻ കനിവിന്റെ പേരില്ലാതത്. കേസിൽ പ്രതി ചേർക്കപ്പെട്ടത് ഒൻപത് പേരായിരുന്നു. നലവിൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നാണ് വിവരം.

ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ചതിന് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്.

കനിവ് കേസിലെ ഒൻപതാം പ്രതിയായിരുന്നു. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ രംഗത്തെത്തി. ശേഷം കേസിന്റെ എഫ്ഐആർ ഉൾപ്പടെ പുറത്ത് വന്നതോടെ വിവാദം കൂടുതൽ രൂക്ഷമായി. നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *