മലയാളം പറഞ്ഞ് കയ്യടി നേടി; വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ടെർമിനൽ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, എംപിമാർ തുടങ്ങിയവർ സന്നിഹിതരായ വേദിയിൽ വെച്ചാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം നിവഹിച്ചത്.

അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അപാരമായ സാധ്യതകളുള്ള വിശാലമായ സമുദ്രത്തിനും പ്രകൃതി ഭംഗി ഒഴുകുന്ന സ്ഥലങ്ങൾക്കും ഇടയിൽ വിഴിഞ്ഞം ഡീപ്പ് വാട്ടർ സീപോർട്ട് നിലനിൽക്കുകയാണ്. കേരളത്തിലെയും രാജ്യത്തെയും ജനങ്ങളെ അഭിനന്ദിക്കുകയാണ് ഞാൻ. പുതിയ വികസനത്തിന്‍റെ പ്രതീകമാണ് വിഴിഞ്ഞം, ഇവിടെ ലോകത്തിലെ വലിയ ചരക്ക് കപ്പലുകളെത്തും. ഇതുവരെ മറ്റ് തുറമുഖങ്ങളിലായിരുന്നുഇന്ത്യയുടെ 70 ശതമാനം ട്രാന്‍സ്ഷിപ്പ്മെന്‍റ് നടന്നത്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്‍റെ പണം രാജ്യത്തിന് തന്നെ കിട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *