മോഹൻലാലിന് മെസ്സിയുടെ ഓട്ടോഗ്രാഫുള്ള ജേഴ്സി

നടൻ മോഹൻലാലിന് ഓട്ടോ​ഗ്രാഫുള്ള ജേഴ്സി സമ്മാനിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോ. രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് ഈ നിമിഷം മോഹൻലാലിനായി സമ്മാനിച്ചത്.

‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയ ശേഷമാണ് മെസ്സി ജേഴ്സിയിൽ ഒപ്പുവെച്ചത്. സമ്മാനം അഴിച്ചപ്പോൾ എന്റെ ഹൃദയമിടിപ്പ് നിലച്ചുവെന്നും ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ലെന്നും താരം കുറിച്ചു. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഏവർക്കും നന്ദിയെന്നും മോഹൻലാൽ കുറിച്ചു.

മോഹൻലാലിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നമ്മളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനം അഴിച്ചപ്പോൾ എന്റെ ഹൃദയമിടിപ്പ് നിലച്ചു. ഇതിഹാസം തന്നെ, ലയണൽ മെസ്സി ഒപ്പിട്ട ഒരു ജേഴ്‌സി. എന്റെ പേര് അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാൾക്ക്, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി -എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *