‘തുടരും’ ഫസ്റ്റ് ഷോ സമയം പുറത്തുവിട്ട് മോഹൻലാൽ

മലയാളികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘തുടരും’ വിന്റെ ഫസ്റ്റ് ഷോയുടെ സമയം പുറത്തുവിട്ട് നടൻ മോഹൻലാൽ. ഏപ്രിൽ 25ന് രാവിലെ 10 മണിക്ക് ആകും ആദ്യ ഷോ നടക്കുക. റിലീസിനോട് അനുബന്ധിച്ചുള്ള ബുക്കിം​ഗ് നാളെ തുടങ്ങും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്.

ഒരിടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൺമുഖം എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ലളിത എന്ന കഥാപാത്രം അവതരിപ്പിച്ച് ശോഭനയും ഒപ്പമുണ്ട്.

മണിയൻപിള്ള രാജു, ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എമ്പുരാൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രമായത് കൊണ്ട് തന്നെ തുടരുവിന് ഏറെ പ്രതീക്ഷയിലാണ് ആരാധകരും. പൃഥ്വിരാജ് സംവിധാനം ചെയ്തത് ചിത്രം മാര്‍ച്ച് 27ന് ആയിരുന്നു റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *