മോഹൻലാൽ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കയ്യിൽ വാളേന്തി നിൽക്കുന്ന യോദ്ധാവിനെപ്പോലെയാ ണ് പോസ്റ്ററിൽ മോഹൻലാൽ . താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക് റിലീസ്. ചിത്രം ഒക്ടോബർ 16ന് തിയറ്ററുകളിലെത്തുമെന്നു പറയുന്നു.
നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച്, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലും ആഗോള തലത്തിലും വമ്പന്‍ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്നുണ്ട് , മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകര്‍ക്ക് അതിശയകരമായ ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നു.
ചിത്രത്തിൽ തെലുങ്ക് നടൻ റോഷൻ മെക മോഹൻലാലിന്റെ മകനായി എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. സഹ്‍റ എസ്. ഖാന്‍, സിമ്രാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം.
ചിത്രം മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളില്‍ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി.കെ. പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത തുടങ്ങിയവർ ചേര്‍ന്നാണ് വൃഷഭ നിര്‍മ്മിച്ചിരിക്കുന്നത്.