കള്ളപ്പണം വെളുപ്പിക്കൽ: വീടു കണ്ടുകെട്ടി, അനിൽ അംബാനിയെ ഇ ഡി ചോദ്യം ചെയ്യും

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ന്യൂദൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിലെത്തി. ഇഡിയുടെ രണ്ടാം റൗണ്ട് ചോദ്യം ചെയ്യലാണിത്.സെൻട്രൽ ദൽഹിയിലെ ഫെഡറൽ അന്വേഷണ ഏജൻസിയുടെ ഓഫീസിൽ രാവിലെ 10.30 ഓടെയാണ് എത്തിയത്.കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് ഏജൻസിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. 2025 ആഗസ്തിലാണ് ഇ ഡി അദ്ദേഹത്തെ ആദ്യമായി ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *