2024-ൽ രാജ്യം വിട്ട ശേഷം ബംഗ്ലാദേശിന്റെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആദ്യമായി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഈ വേളയിൽ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനസിനെ ഹസീന ശക്തമായി ആക്രമിച്ചു. ബംഗ്ലാദേശ് നിയമവിരുദ്ധവും അക്രമാസക്തവുമായ ഒരു സർക്കാർ നടത്തുന്നതായും രാജ്യത്ത് ഭീകരത, അരാജകത്വം, ജനാധിപത്യവിരുദ്ധ സാഹചര്യം എന്നിവ സൃഷ്ടിക്കുന്നതായും അവർ ആരോപിച്ചു. മുഹമ്മദ് യൂനസിനെ രക്തരൂക്ഷിതമായ ഫാസിസ്റ്റ് എന്ന് ഹസീന വിളിച്ചു. ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസ് പരാജയപ്പെട്ടുവെന്നും ഹസീന ആരോപിച്ചു.ദൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബിൽ ഓഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഹസീന, രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ ബംഗ്ലാദേശിന്റെ പരമാധികാരത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് വിശേഷിപ്പിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തത്.അതേ സമയം പ്രസംഗത്തിനിടെ അവർ മുഹമ്മദ് യൂനുസിനെ ശക്തമായി ആക്രമിച്ചു. യൂനുസിനെ രക്തരൂക്ഷിത ഫാസിസ്റ്റ്, പലിശക്കാരൻ, പണമിടപാടുകാരൻ, അധികാരദാഹിയായ രാജ്യദ്രോഹി എന്ന് ആവർത്തിച്ച് വിളിച്ചു. വിമോചന യുദ്ധത്തെയും തന്റെ പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ പാരമ്പര്യത്തെയും ഉദ്ധരിച്ച് ബംഗ്ലാദേശ് ഇന്ന് ഒരു അഗാധത്തിന്റെ വക്കിലാണ് നിൽക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
മുഹമ്മദ് യൂനുസ് ഒരു അധികാരദാഹിയായ രാജ്യദ്രോഹി… ഹസീനയുടെ പ്രസംഗം ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുമെന്നതിൽ സംശയമില്ല
