കേരളത്തിലെ ഓണാഘോഷങ്ങളേക്കാളും കളറാക്കി ഓണം ആഘോഷിച്ച് മുബൈ- വസായ് പ്രതീക്ഷ ഫൗണ്ടേഷൻ. സമൂഹത്തിന്റെ വിവിധ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിച്ചും, ട്രാൻസ് സമൂഹത്തിന് ഓണക്കോടി വിതരണം ചെയ്തുമാണ് വിത്യസ്തമായ ഓണാഘോഷം വസായിൽ നടന്നത്. സിനിമാ താരങ്ങളായ അംബിക മോഹൻ, പ്രമോദ് വെളിയനാട്, സാമൂഹിക പ്രവർത്തകനായ ഫാ: ഡോ : അലക്സാണ്ടർ കൂടാരത്തിൽ, ഡോ സന്ദീപ് വിജയരാഘവൻ, ഫസ്റ്റ് റിപ്പോർട്ട് മാനേജിംഗ് എഡിറ്റർ അർജുൻ സി വനജ് തുടങ്ങിയവർക്ക് ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിച്ചു.
മുബൈയിലെ കനത്ത മഴയിലും മലയാളികളുടേയും തദ്ദേശിയരുടേയും കൂടിച്ചേരലിന്റെ ഉത്സവമായി മാറി മലയാളിയായ കെബി ഉത്തം കുമാർ നേതൃത്വം നൽകുന്ന പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷവും പുരസ്ക്കാര സമർപ്പണവും. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ആഘോഷത്തിൽ രാധാകൃഷ്ണൻ നായരും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ടും സുമ പൊതുവാളും സംഘവും അവതരിപ്പിച്ച തിരുവാതിര കളിയും,വോയ്സ് ഓഫ് ഖാർഘറിൻ്റെ ഗാനമേളയും ചടങ്ങിനെ ആഘോഷമാക്കി.

വസായ് ശബരി ഗിരി അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തിൽ പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ ബി ഉത്തംകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എം പി ഗോപാൽ ഷെട്ടി വസായ് എം എൽ എ സ്നേഹ ദുബെ പണ്ഡിറ്റ് എന്നിവർ മുഖ്യാതിഥികളായിരുന്നു.സിനിമാ താരങ്ങളായ അംബിക മോഹൻ പ്രമോദ് വെളിയനാട്, ഫാ: ഡോ : അലക്സാണ്ടർ കൂടാരത്തിൽ, ഡോ സന്ദീപ് വിജയരാഘവൻ, അർജുൻ സി വനജ്, ഗായത്രി എ തുടങ്ങിയവർക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. അൽമാസ് ഖാൻ, ബി ജെ പി ജില്ലാ സെക്രട്ടറി ബിജേന്ദ്രകുമാർ, മുതിർന്ന നേതാവ് ശേഖർ ധുരി, ബി ജെ പി മേഖലാ വൈസ് പ്രസിഡണ്ട് ബി കൃഷ്ണകുമാർ, ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് സ്വീറ്റി ബർണാഡ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചടങ്ങിൽ പങ്കെടുത്തുരാഗിണി മോഹൻ, ഒ പ്രദീപ്, സെലിൻ സജി, ജ്യോതിഷ് നമ്പ്യാർ, അനിൽകുമാർ, രത്നാകർ മഹാലിംഗ ഷെട്ടി എസ് വാസുദേവ്, സി എച്ച് ബാലൻ, സ്വീറ്റി ബർണാഡ് അനൂപ് പുഷ്പാംഗദൻ എ എം ദിവാകരൻ എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. ജീവൻ ഗൗരവ് പുരസ്ക്കാരം ഗോപാൽ ഷെട്ടിക്ക് സമ്മാനിച്ചു.

മുബൈ- വസായ് പ്രതീക്ഷ ഫൗണ്ടേഷൻ ട്രാൻസ്ജെൻഡേഴ്സിനും ആശാവർക്കർമാർക്കും ഓണക്കോടി വിതരണം ചെയ്തും ഓണാഘോഷത്തെ ജനകീയമാക്കി. മലയാളികൾക്കു പുറമെ തദ്ദേശീയരേയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ഉൾക്കൊള്ളിച്ചു സംഘടിപ്പിച്ച ഓണാഘോഷം മറ്റ് ഓണാഘോഷ പരിപാടികളിൽ നിന്ന് വ്യത്യസ്തമായി.ഓണ സദ്യയുടെ ആദ്യ പന്തിയിൽ ട്രാൻസ്ജൻഡേഴ്സിനെ ഇരുത്തി എം എം എൽ എ സ്നേഹ ദുബെ പണ്ഡിറ്റ്, ഉത്തംകുമാർ എന്നിവർ സദ്യ വിളമ്പി.