ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം.

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തി എന്ന നേട്ടമാണ് അദ്ദേഹം കൈവരിച്ചത്.സിക്കിം മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ്ങിന്റെ റെക്കോഡാണ് മോദി മറികടന്നത്.ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതും നരേന്ദ്ര മോദിയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.2014, 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടിയാണ് അദ്ദേഹം അധികാരം നിലനിര്‍ത്തുന്നത്.2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി അധികാരമേറ്റ നരേന്ദ്ര മോദി, 13 വർഷത്തിലധികം ആ പദവിയിൽ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *