ദേശീയ ഭാരവാഹിയോഗം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ പ്രകടനം കാഴ്ചവയ്‌ക്കാന്‍ ബിജെപി. പുതിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ ദേശീയ ഭാരവാഹി യോഗത്തില്‍ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയായി,കേരളം, ബംഗാള്‍, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇതുവരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ദേശീയ അധ്യക്ഷന്‍ അവലോകനം ചെയ്തു. സംസ്ഥാനപ്രസിഡന്റുമാരും പ്രഭാരിമാരും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തമിഴ്നാട്ടിലും ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി. ആസാമില്‍ തുടര്‍ച്ചയായ മൂന്നാംതവണയും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. പുതുച്ചേരിയില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുമെന്നും വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *