മലയാള സിനിമയിൽ സമീപകാലത്ത് വൻ ചലനം സൃഷ്ടിച്ച സിനിമയാണ് എമ്പുരാൻ. മോളിവുഡിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡും എമ്പുരാന് സ്വന്തം. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം റിലീസിന് മുൻപ് തന്നെ 50 കോടി ക്ലബ്ബിലെത്തുകയും, 30 ദിവസത്തിൽ 325 കോടി കളക്ഷനും ആഗോളതലത്തിൽ നേടി കഴിഞ്ഞു.
ബുക്കിങ്ങിൽ അടക്കം റെക്കോർഡിട്ട ചിത്രമാണെങ്കിലും ബുക്ക് മൈ ഷോയുടെ ഏറ്റവും ദൈർഘ്യമേറിയ ട്രെൻഡിങ്ങിലുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ നിന്നും പുറത്താണ് ഇത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ഇപ്പോൾ ബുക്ക് മൈ ഷോയിലെ ട്രെന്റിംഗ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. എമ്പുരാന് പകരം കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളത്തിലെ രണ്ട് സിനിമകൾ ലിസ്റ്റിലുണ്ട്. നസ്ലെൻ ചിത്രം പ്രേമലുവും മൾട്ടി സ്റ്റാർ പടം മഞ്ഞുമ്മൽ ബോയ്സും ആണത്.
ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് പ്രേമലു എന്നത് ഏറെ ശ്രദ്ധേയമാണ്. ബോളിവുഡ് തെലുങ്ക് സിനിമകളോട് കിടപിടിച്ചാണ് നസ്ലെന്റെ പ്രേമലൂവിന്റെ നേട്ടം. പ്രത്യേകിച്ച് 1800 കോടി കളക്ഷൻ നേടിയ അല്ലു അർജുൻ ചിത്രം പുഷ്പ 2നെ കടത്തിവെട്ടിച്ചാണ് പ്രേമലുവിന്റെ ഈ മുന്നേറ്റം.
ബുക്ക് മൈ ഷോയിലെ ട്രെന്റിംഗ് സിനിമകളും അവയുടെ ദിവസവുംഛാവ : 59 ദിവസം
സ്ത്രീ 2: 57 ദിവസം
പ്രേമലു : 53 ദിവസം
പുഷ്പ 2 : 53 ദിവസം
മഞ്ഞുമ്മൽ ബോയ്സ് : 50 ദിവസം
കൽക്കി 2898 എ ഡി : 49 ദിവസം
ജവാൻ : 48 ദിവസം
അനിമൽ: 42 ദിവസം
ഗദ്ദാർ 2 : 40 ദിവസം