തിരുവനന്തപുരത്ത് NDA അധികാരം പിടിക്കും, മാറാത്തത് ഇനി മാറും “: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം ന​ഗരസഭയിൽ എൻഡിഎ അധികാരം പിടിക്കുമെന്ന് ബിജെപി ദേശീയ സമിതിയം​ഗം കുമ്മനം രാജശേഖരൻ.തലസ്ഥാനന​ഗരിയിലെ വോട്ടർമാർ എൻഡിഎയോടൊപ്പം നിൽക്കുമെന്നും ഈ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിൽ വഴിത്തിരിവാകുമെന്നും അദ്ദേഹം പറഞ്ഞു.ഫോർട്ട് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിലും സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിലും മുങ്ങിയ എൽഡിഎഫിനോടും യുഡിഎഫിനോടുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു.45 വർഷമായി തലസ്ഥാനന​ഗരത്തെ തകർച്ചയിലേക്ക് നയിച്ച ഇവരുടെ ഒത്തുകളി രാഷ്‌ട്രീയം ജനങ്ങൾ തിരിച്ചറിഞ്ഞു.മാറാത്തത് ഇനി മാറും എന്ന വിശ്വാസത്തോടെ തിരുവനന്തപുരത്തെ ജനങ്ങൾ എൻഡിഎയ്‌ക്കൊപ്പം നിൽക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *