തൃശ്ശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. തൃശൂർ കോടശ്ശേരിയില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കോടശ്ശേരി സ്വദേശി ഷിജു(35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷിജുവിന്റെ അയല്‍ക്കാരനായ അന്തോണിയെ വെള്ളിക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു.
അയല്‍വാസികളായ ഷിജുവും അന്തോണിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പുറത്ത് വരുന്ന വിവരം. വീടിന് അടുത്തുള്ള പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.