കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞ നേമം; വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി എംഎല്‍എ കേരള നിയമസഭയിലെത്തി

കേരളത്തില്‍ ആദ്യത്തെ ബിജെപി പ്രതിനിധിയെ നിയമസഭയില്‍ എത്തിച്ച നിയോജകമണ്ഡലമാണ് നേമം. കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചാണ്, 2016ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി എംഎല്‍എ കേരള നിയമസഭയിലേക്ക് ചരിത്രത്തിലാദ്യമായി കാലെടുത്തു കുത്തിയത്.1957ലാണ് നേമം നിയോജകമണ്ഡലം നിലവില്‍ വന്നത്. പിഎസ്പി സ്ഥാനാര്‍ത്ഥിയായ പി.വിശ്വംഭരനെ 1839 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സിപിഐ സ്ഥാനാര്‍ത്ഥിയായ എം.സദാശിവന്‍ ആണ് നേമം മണ്ഡലത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കേരള നിയമസഭ ജനപ്രതിനിധി.1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.കരുണാകരന്‍ നേമം മണ്ഡലത്തോടൊപ്പം മാളയിലും മത്സരിക്കുകയും രണ്ടിടത്തും വിജയിക്കുകയും ചെയ്തു. മാള മണ്ഡലം നിലനിര്‍ത്തിയ കരുണാകരന്‍ നേമത്ത് രാജിവച്ചു. തുടര്‍ന്ന് 1983 മാര്‍ച്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വി.ജെ തങ്കപ്പന്‍ 4289 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഇ.രമേശന്‍ നായരെ പരാജയപ്പെടുത്തി. പിന്നീട് നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി കോണ്‍ഗ്രസ് പരായപ്പെട്ടു. 2001 ല്‍ കോണ്‍ഗ്രസിലെ എന്‍.ശക്തന്‍ 9357 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ വെങ്ങാനൂര്‍ പി.ഭാസ്‌കരനെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *