നവ കേരള സര്‍വേ: പ്രചാരണ സാമഗ്രികള്‍ വെറുതേയായി; ഖജനാവിനു നഷ്ടം കോടികള്‍

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് പാടിപ്പുകഴ്‌ത്താനും ജനരോഷത്തില്‍ നിന്നു താത്കാലിക രക്ഷപ്പെടലിനുമായി സര്‍ക്കാര്‍ ഫണ്ടില്‍ പാര്‍ട്ടി കേഡര്‍മാരെ നിയമിച്ചു തട്ടിക്കൂട്ടിയ നവ കേരള സര്‍വേയ്‌ക്കായി ഒരുക്കിയ പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കാനാകാതെയായതോടെ പൊതുഖജനാവിനു കോടികളുടെ നഷ്ടം. നവ കേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതോടെ സര്‍വേയ്‌ക്കായി ഒരുക്കിയ പ്രചാരണ സാമഗ്രികള്‍ ആക്രിക്കടയില്‍ വില്‍ക്കുകയോ കൂട്ടിയിട്ടു കത്തിക്കുകയോ ചെയ്യേണ്ട അവസ്ഥയിലായി. കെട്ടുകണക്കിനു സാമഗ്രികളാണ് തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ കുറേയേറെ സര്‍വേയ്‌ക്കായി നിയോഗിക്കപ്പെട്ട പാര്‍ട്ടി അംഗങ്ങളുടെ വീടുകളിലും കുന്നുകൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *