ദേശിയ പാതയിൽ വീണ്ടും വിള്ളൽ

മലപ്പുറത്ത് ദേശിയ പാതയിൽ വീണ്ടും വിള്ളൽ.തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് വിള്ളൽ ഉണ്ടായത്.
ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള ഓവുപാലം അപകടകരമായ രീതിയില്‍ താഴ്ന്നിട്ടുമുണ്ട്.സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുവഴി ഉള്ള ഗതാഗതം നിർത്തിവെച്ചു. ലീഗ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. നേരത്തെ ദേശിയ പാതയിൽ വിള്ളൽ ഉണ്ടായ കൂരിയാടിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ വിള്ളൽ ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *