വധ ശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയക്ക് താൽക്കാലിക ആശ്വാസം.ജൂലൈ 16 നു നടത്താനിരുന്ന വധ ശിക്ഷ മാറ്റിവെച്ചു.അതേസമയം നിമിഷ പ്രിയ കൊലപ്പെടുത്തിയ തലാലിന്‍റെ കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ് ഈ നടപടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടത് യെമൻ ഭരണകൂടമാണ് .
വധശിക്ഷ മാറ്റിവച്ച വിവരം യെമനില്‍ നിന്നും സാമുവല്‍ ജെറോ സ്ഥിരീകരിച്ചു. നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഏറെ ആശ്വാസം പകരുന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും ഇടപെടലുകളും നടന്നിരുന്നു.
അതേസമയം നിമിഷ പ്രിയ കൊലപ്പെടുത്തിയ തലാലിന്‍റെ കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ് ഈ നടപടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദിയ ധനം, മാപ്പ് എന്നീ കാര്യങ്ങളിൽ ഇതുവരെയും തീരുമാനമായിട്ടില്ല.കൂടുതൽ ചർച്ചകൾ തലാലിന്റെ കുടുംബവുമായി തുടരണം എന്നാണ് ലഭിച്ചിരിക്കുന്ന നിർദേശം.
നിമിഷ പ്രിയയുടെ ശിക്ഷ മാറ്റിവെച്ചതിൽ ആശ്വാസം പങ്കുവെച്ചു അമ്മയും രംഗത്തെത്തി . മകള്‍ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വച്ചതില്‍ ആശ്വാസമെന്ന് അമ്മ പ്രേമകുമാരി പ്രതികരിച്ചു. ദൈവം തന്നെ കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്നും അവര്‍ പറഞ്ഞു.നന്ദി പറയാന്‍ ഈ ജീവിതം മതിയാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യെമന്‍ തലസ്ഥാനമായ ഏഡനിലാണ് നിമിഷപ്രിയയുടെ അമ്മ ഉള്ളത്. സനയിലെ ജയിലില്‍ നിമിഷപ്രിയയും.
വധശിക്ഷ മാറ്റിവച്ചെന്നതില്‍ വലിയ സന്തോഷവും ആശ്വാസവുമുണ്ടെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി പ്രതികരിച്ചു. എല്ലാം ഭംഗിയായി വരുമെന്നാണ് ഉറച്ച വിശ്വാസമെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്‍റെയും പ്രാര്‍ഥനയുടെയും ഫലമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.