നിവിൻ പോളി ചിത്രം ‘ഡോള്‍ബി ദിനേശന്‍’ ഫസ്റ്റ് ലുക്ക് പുറത്ത്. 1001 നുണകള്‍, സര്‍കീട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ്.
അജിത് വിനായക ഫിലിംസിന്റെ 10-ാമത്തെ ചിത്രമാണ് ‘ഡോള്‍ബി ദിനേശന്‍’.നാടന്‍ വേഷത്തില്‍ തനിനാടന്‍ മലയാളി കഥാപാത്രമായി നിവിന്‍ പോളി എത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് പകുതിയോടെ തുടങ്ങുന്നത്. ദിനേശന്‍ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിന്‍ ഈ ചിത്രത്തില്‍ എത്തുന്നത്.
ഒരു ഓട്ടോ ഡ്രൈവറായാണ് ചിത്രത്തില്‍ നിവിന്‍ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു.ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റാണ്. പ്രോജക്ട് ഡിസൈനര്‍: രഞ്ജിത്ത് കരുണാകരന്‍, എഡിറ്റിങ്: നിധിന്‍ രാജ് ആരോള്‍. ‘അനിമല്‍’ ഉള്‍പ്പെടെയുള്ള വമ്പന്‍ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ് ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.