ലഖ്നൗവിനെതിരെ ഞാൻ കണ്ടത് നൂർ അഹമ്മദ് കൂടുതൽ കൃത്യതയോടെ പന്തെറിയുന്നതാണ്
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മികച്ച പ്രകടനത്തിൽ നൂർ അഹമ്മദിനെ അഭിനന്ദിച്ച് ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് പരിശീലകൻ എറിക് സിമൻസ്. ലഖ്നൗവിനെതിരെ ഞാൻ കണ്ടത് നൂർ അഹമ്മദ് കൂടുതൽ കൃത്യതയോടെ പന്തെറിയുന്നതാണ്. നൂർ കുറച്ചുകൂടി വേഗത കുറച്ചാണ് എറിഞ്ഞത്. വർഷങ്ങളായി ഞാൻ ധാരാളം സ്പിന്നർമാരുടെ ബൗളിങ് കൈകാര്യം ചെയ്തിട്ടുണ്ട്. അവരിൽ എനിക്ക് കാണാൻ കഴിയാത്ത ഗുണങ്ങൾ നൂറിനുണ്ട്. അവന്റെ പന്തുകൾ മനസിലാക്കാൻ എതിരാളികൾക്ക് പ്രയാസമാണ്. അത് തീർച്ചയായും ടീമിന് ലഭിക്കുന്ന ഒരു വലിയ ഗുണമാണ്. സിമൻസ് വ്യക്തമാക്കി. ഒരു ബൗളിങ് കോച്ചെന്ന നിലയിൽ, ഒരു താരം എത്ര വിക്കറ്റ് സ്വന്തമാക്കി എന്നതിലല്ല, ആ വിക്കറ്റുകൾ ടീമിന് എത്രത്തോളം ഗുണം ചെയ്തുവെന്നതിലാണ് കാര്യം.