കമ്പ്യൂട്ടറും ലാപ്ടോപും മാത്രമല്ല.. വരുന്നു ഏസറിന്റെ കിടിലൻ സ്മാർട്ട്‌ ഫോണുകളും

ഏസറിന്റെ കമ്പ്യൂട്ടറുകൾ ലാപ്ടോപ്പുകൾ എന്നിവയെല്ലാം വിപണിയിൽ സുലഭമാണ്. നിരവധി ഉപഭോക്താക്കളാണ് ഈ ഉപകാരണങ്ങൾക്ക് ഉള്ളത്. ഇന്ത്യക്കാർക്ക് ഇടയിൽ ഈ ബ്രാൻഡ് സുപരിചിതമാണ്. എന്നാൽ വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ഏസർ ഇപ്പോഴിതാ സ്മാർട്ട്ഫോൺ വിപണിയിലും ചുവടുറപ്പിച്ചിരിക്കുകയാണ്.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുതിയ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഏസർ ഇപ്പോൾ ഇറക്കിയിരിക്കുന്നത്. ഏസർ സൂപ്പർ ZX (Acer Super ZX), സൂപ്പർ ZX പ്രോ (Acer Super ZX PRO ) എന്നിങ്ങനെ രണ്ട് സൂപ്പർ സ്മാർട്ട്‌ഫോണുകൾ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

ഈ സ്റ്റാൻഡേർഡ് മോഡൽ സെഗ്‌മെന്റിലെ ആദ്യത്തെ എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേയും സോണി സെൻസറുള്ള 64 എംപി ക്യാമറയും സഹിതം എത്തുന്നു എന്ന് കമ്പനി അ‌വകാശപ്പെടുന്നു. FHD+ റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് LCD പാനൽ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 800 nits വരെ ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാണ് ഏസർ സൂപ്പർ ZX എത്തിയിരിക്കുന്നത്. 8GB വരെ റാമും 8GB വരെ ഡൈനാമിക് റാം ഓപ്ഷനും 256GB സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഏസർ സൂപ്പർ ZX -ൽ ഉള്ളത്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, IP50 ഇൻഗ്രസ് റേറ്റിങ്, സൈഡ്- ഫേസിംഗ് ഫിംഗർപ്രിന്റ് സെൻസർ, പ്ലാസ്റ്റിക് PMMA ബാക്ക് ഡിസൈൻ എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

ഏസർ സൂപ്പർ ZX പ്രോയിൽ FHD+ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് AMOLED സ്‌ക്രീനും, 120Hz റിഫ്രഷ് റേറ്റും 1,000 nits വരെ പീക്ക് ബ്രൈറ്റ്‌നസും ആണ് വരുന്നത് . ഡൈമെൻസിറ്റി 7400 ചിപ്സെറ്റ് കരുത്തിലാണ് ഈ പ്രോ മോഡൽ അ‌വതരിപ്പിച്ചിരിക്കുന്നത്. 12GB വരെ റാം, ഡൈനാമിക് റാം ഓപ്ഷൻ, 512GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഏസർ സൂപ്പർ ZX പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ സോണി IMX882 സെൻസർ സഹിതം 50MP മെയിൻ ക്യാമറയും 5MP അൾട്രാവൈഡ് സെൻസറും 2MP മാക്രോ യൂണിറ്റും അടങ്ങുന്നു. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, IP64 ഇൻഗ്രസ് റേറ്റിംഗ്, ഡോൾബി അറ്റ്‌മോസുള്ള ഡ്യുവൽ സ്പീക്കറുകൾ, വൈ-ഫൈ 6 കണക്റ്റിവിറ്റി എന്നിവയും ഇതിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *