കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നഴ്സിംഗ് അസിസ്റ്റന്റ് അമീനയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാ വശ്യപ്പെട്ട് നേഴ്സുമാർ തെരുവിലിറങ്ങി.അമാന ആശുപത്രിയിലേക്ക് യുഎൻഎയുടെ നേതൃത്തിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. എറണാകുളം കോതമംഗലം പല്ലാരിമംഗലം സ്വദേശി അമീന ശനിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ആശുപത്രി മാനേജ്മെന്റിന്റെ മാനസിക പീഡനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം . ആശുപത്രിയിലെ ജനറൽ മാനേജർക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ ഇയാളെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടര വര്‍ഷമായി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമീന അമിതമായി ഗുളിക കഴിച്ചാണ് ജീവനൊടുക്കിയത്.
രണ്ടര വര്‍ഷമായി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു അമീന. ജൂലായ് 16 വരെയെ താന്‍ ജോലിക്ക് ഉണ്ടാകൂ എന്ന് കാട്ടി ജനറല്‍ മാനേജര്‍ക്ക് അമീന കത്ത് നല്‍കിയിരുന്നു. തനിക്ക് 3 വര്‍ഷത്തെ പ്രവത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ മാനേജര്‍ അമീനയുടെ ജോലിയില്‍ കണ്ടെത്തിയതായി പറയപ്പെടുന്ന ഒരു പാകപ്പിഴവിന്റെ പേരില്‍ വിശദീകരണം ചോദിച്ചിരുന്നു. ശനിയാഴ്ച വിശദീകരണം നല്‍കാതെ ജോലി ചെയ്തതില്‍ രോഷാകുലനായി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് റൂമില്‍ ബോധരഹിതയായി കണ്ടെത്തിയത്. ഇതെല്ലാം സിസി ടി വിയില്‍ വ്യക്തമാണ്.
നിർധന കുടുംബത്തിലെ ഏക അത്താണിയായിരുന്നു അമീന.അതേസമയം കേസിന് പോകാന്‍ പോലും കഴിയാതെ ആകെ ഞെട്ടലിലാണ് അമീനയുടെ കുടുംബം. ഒളിവില്‍ പോയ മാനേജര്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ്. മുമ്പും ഇത്തരം നിരവധി പരാതികള്‍ വന്നിട്ടും അനങ്ങാതിരുന്ന ആശുപത്രി മാനേജ്മെന്റിന് ഒരു നഴ്സിന്റെ മരണം വേണ്ടി വന്നുകാര്യങ്ങള്‍ ബോധ്യപ്പെടാന്‍ എന്നത് ഗുരുതരമായ അനാസ്ഥയാണ്. നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് ഉറച്ചിരിക്കുകയാണ് അമീനയുടെ സഹപ്രവര്‍ത്തകര്‍.