ഇടയ്ക്കിടെയുള്ള ബോധക്ഷയം നിസ്സാരമല്ല

ബോധക്ഷയം ഒട്ടും ഗൗരവമായി എടുക്കാത്ത നിരവധി പേരുണ്ട്. നമ്മൾ പ്രഭാതഭക്ഷണം ഒഴിവാക്കിയാലോ ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലോ തലകറങ്ങുന്നതായി തോന്നുകയോ ബോധം കെടുകയോ ചെയ്യാറുണ്ട്. ഇത് ശരീരം നൽകുന്ന ഒരു സൂചനയാണ്. ഇത് തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ എന്തോ വലിയ കാര്യം ആണ് എന്ന് സാരം. ഇടയ്ക്കിടെ തലകറക്കം വരാനുള്ള കാരണം കണ്ടെത്തി അത് തടയാനുള്ള മാർഗങ്ങൾ തേടേണ്ടതാണ്.സിൻകോപ്പ്’ (syncope) എന്നാണ് ബോധക്ഷയത്തിന്റെ മെഡിക്കൽ ടേം. ഒരു നിമിഷത്തേക്ക് തലച്ചോറിന് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ബോധക്ഷയം സംഭവിക്കുന്നത്. പെട്ടെന്ന് എഴുന്നേൽക്കുമ്പോഴോ അമിതമായി ശരീരം ചൂടാകുമ്പോഴോ സമ്മർദ ഉണ്ടാകുമ്പോഴോ ഇങ്ങനെ വരാം. എഴുപതു വയസ്സു കഴിഞ്ഞവരിൽ ബോധക്ഷയം ഉണ്ടാകുക സാധരണമാണ്. വീണ്ടും വീണ്ടും ബോധക്ഷയം ഉണ്ടാവുകയാണെങ്കിൽ അത് നോർമൽ അല്ല.

Leave a Reply

Your email address will not be published. Required fields are marked *